കൊല്ലം: സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ആശുപത്രി സൊസൈറ്റിയായ ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രനെ വീണ്ടും തിരഞ്ഞടുത്തു. സി.പി.എം കൊട്ടിയം ലോക്കൽ കമ്മിറ്റിയംഗമായ എ.മാധവൻ പിള്ളയാണ് വൈസ് പ്രസിഡന്റ്. ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബാൾഡുവിൻ, കരിങ്ങന്നൂർ മുരളി, അഡ്വ. പി.കെ.ഷിബു, അഡ്വ.ഡി.സുരേഷ്‌കുമാർ, പി.ജമീല, ജി.ബാബു, കെ.ഓമനകുട്ടൻ, എസ്.സുൽബത്ത് എന്നിവരടങ്ങിയ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഭരണസമിതി ചുമതല ഏറ്റെടുത്തു. സഹകരണ സംഘം ഇൻസ്‌പെക്ടർ എസ്. ഷാൻ വരണാധികാരിയായിരുന്നു. പി. രാജേന്ദ്രൻ, എ. മാധവൻ പിള്ള, സൂസൻകോടി, കരിങ്ങന്നൂർ മുരളി, അഡ്വ. പി.കെ.ഷിബു, പി.ജമീല, പി.ഷിബു എന്നിവർ സംസാരിച്ചു.