 
ഓച്ചിറ: വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലും ആയുധ നിയമപ്രകാരവും നിരവധി കേസുകളിൽ പ്രതിയായ ഓച്ചിറ പായിക്കുഴി മോഴൂർതറയിൽ പ്യാരിയെ (21) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മുതൽ തുടർച്ചയായി കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊടും കുറ്റവാളികൾക്കെതിരെ കാപ്പചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി നാരായണൻ, ജില്ലാ കളക്ടർ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ എസ്.എെ നിയാസ്, സി.പി.ഒമാരായ കനീഷ്, വിനോദ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.