111

കൊല്ലം: കഥാപ്രസംഗകലയുടെ ശതാബ്ദിക്ക് മുന്നോടിയായി വി.സാംബശിവൻ ഫൗണ്ടേഷൻ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് തെളിക്കാനുള്ള സംഗമ ദീപ യാത്ര ഇന്ന് ആരംഭിക്കും.
ചവറ തെക്കുംഭാഗത്തുള്ള വി.സാംബശിവന്റെ സ്മൃതികുടീരത്തിൽ നിന്ന് ഡോ.വസന്തകുമാർ സാംബശിവന്റെ നേതൃത്വത്തിൽ സംഘം രാവിലെ 8ന് പുറപ്പെടും. ആദ്യ കഥാപ്രസംഗകൻ സി.എ.സത്യദേവന്റെ ഇലന്തൂരിലുള്ള സ്മൃതിയിലെത്തും. അവിടെ വച്ച് സി.എ.സത്യദേവന്റെ മകൻ സുദർശനൻ ശതാബ്ദി ദീപം കൊളുത്തും.
തുടർന്ന് ഒ.എൻ.വി സ്മൃതി, വയലാർ സ്മൃതി, കെടാമംഗലം സദാനന്ദൻ സ്മൃതി, കടയ്‌ക്കോട് വിശ്വംഭരൻ സ്മൃതി എന്നിവിടങ്ങളിലൂടെ ചവറ തെക്കുംഭാഗം വി.സാംബശിവൻ സ്മാരകത്തിലെത്തിച്ചേരും.
ജൂലായ് 5ന് സിനിമാ സംവിധായകൻ ഷാജി.എൻ കരുൺ സംഗമ ദീപം ഏറ്റുവാങ്ങി രണ്ടുവർഷം നീണ്ടുനിൽക്കുന്ന കഥാപ്രസംഗ ശതാബ്ദിയുടെ മുന്നോടി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.