
കൊല്ലം: പേഴുംതുരുത്തിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന് മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. നല്ലില പുലിയില ജയപ്രഭ ഭവനിൽ പ്രഭുകുമാറാണ് (47, ഉണ്ണി) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് മൂന്നോടെ മരിച്ചു. ഭാര്യ: രാജി. മക്കൾ: പ്രവീൺ, പ്രവീണ.