കൊല്ലം: വീടിന് തീപിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടയ്ക്കൽ പാലത്തിന് സമീപം കൊണ്ടേത്ത് വീട്ടിൽ വിജയകുമാർ (70) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.10നായിരുന്നു സംഭവം. ഒറ്റുമുറി വീട്ടിൽ വിജയകുമാർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തീ ഉയരുന്നത് കണ്ട് നാട്ടുകാർ ചാമക്കട ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. ആഗ്നിരക്ഷാസേന സംഘം എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. തീ കെടുത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.