കൊല്ലം: ആഗസ്റ്റ് 17 മുതൽ 20 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സ്വാഗതസംഘം മത്സരസ്വഭാവമുള്ള ലോഗോ ക്ഷണിച്ചു. ജൂലായ് അഞ്ചിനകം ലോഗോയുടെ ആർട്ട്‌വർക്ക് ലഭിക്കണം. വിലാസം: ജനറൽ കൺവീനർ, സി.പി.ഐ ജില്ലാ സമ്മേളന സ്വാഗതസംഘം, എമ്മെൻ സ്മാരകം, കൊല്ലം-1. വിജയികൾക്ക് സമാപനസമ്മേളനത്തിൽ സമ്മാനം നൽകുമെന്ന് ചെയർമാൻ മുല്ലക്കര രത്നാകരനും ജനറൽ കൺവീനർ ജി.ലാലുവും അറിയിച്ചു.