
കൊല്ലം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ മേൽനോട്ടച്ചുമതലയാണുള്ളത്. ആകാശവാണി അനൗൺസർ, ടെലിവിഷൻ അവതാരകൻ, കേരള വനിത കമ്മിഷന്റെയും വനംവകുപ്പിന്റെയും പബ്ലിക് റിലേഷൻസ് ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ (പരസ്യം), പി.ആർ.ഡി പ്രോഗ്രാം പ്രൊഡ്യൂർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചൽ, തഴമേൽ, കൃഷ്ണവിലാസത്തിൽ ആർ.ഹരിഹരൻ പിള്ളയുടെയും പി.എസ്. ശാന്തമ്മയുടെയും മകനാണ്.