ptthomas

ഓച്ചിറ: മലയാള നാടകവേദിയുടെ ജീനിയസായിരുന്ന എൻ.ബി. ത്രിവിക്രമൻ പിള്ളയുടെ പേരിൽ സഹപ്രവർത്തകർ രൂപീകരിച്ച ഫൗണ്ടേഷൻ ജന്മദിന പുരസ്കാരം ആലുവ സ്വദേശി പി.ടി തോമസിന് നൽകും. 10,​000 രൂപയും പ്രശസ്തി പത്രവുമാണ് നൽകുക. 1972 ഏപ്രിൽ 22ന് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏജീസ് ഓഫീസിൽ നിന്ന് പിരിച്ചുവിട്ടവരാണ് എൻ.ബി. ത്രിവിക്രമൻ പിള്ളയും പി.ടി. തോമസും. ജൂൺ 30ന് പി.ടി.തോമസിന്റെ ആലുവയിലെ വസതിയിലെത്തി പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ ആലപ്പി ഋഷികേശ്, സുദർശൻ വർണം, എസ്.യോഹന്നാൻ, മുരളി പന്മന എന്നിവർ അറിയിച്ചു.