t

കൊല്ലം: പ്രതി​ദി​നം 15,000- 20,000 രൂപ ഓരോ ബസിനും വരുമാനം ലഭിച്ചിരുന്ന കൊട്ടിയം - അഞ്ചൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് 'പരിഷ്കരണ'ത്തിന്റെ ഫലമെന്നോണം തകർന്നതോടെ റൂട്ടിൽ പിടിമുറുക്കിയ സ്വകാര്യ ബസുകാർ കൺസഷൻ അനുവദിക്കാതെ വിദ്യാർത്ഥികളെ വലയ്ക്കുന്നു. സ്വകാര്യമേഖലയുമായി ബന്ധമുള്ള ചില ഉദ്യോഗസ്ഥരാണ് കള്ളക്കളിക്ക് പിന്നിലെന്നു ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഗുണമുണ്ടായില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.

വിദ്യാർത്ഥികളെ കയറ്റാൻപോലും സ്വകാര്യ ബസുകൾ പലതും തയ്യാറാകുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ആയൂർ - ഇത്തിക്കര റൂട്ടിൽ നാമമാത്രമായതാണ് സ്വകാര്യ ബസുകൾക്കു തുണയായത്. ഏതെങ്കിലും വിധത്തിൽ ഈ ബസുകളിൽ വിദ്യാർത്ഥികൾ കയറിക്കൂടിയാൽ കൺസഷൻ നൽകില്ല. ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും മുഖംതിരിച്ചു നിൽക്കുകയാണെന്ന് പരാതിയുണ്ട്. കെ.എസ്.ആർ.ടി.സി ചെയിൻ ബസുകളുടെ ട്രിപ്പ് കുറച്ചതിനാൽ ഇതിലും വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിച്ചിട്ടില്ല.

രാജമാണിക്യം സി.എം.ഡി ആയിരിക്കവേയാണ് ചെയിൻ സർവീസ് ആരംഭിച്ചത്. മികച്ച വരുമാനമാണ് റൂട്ടിൽ നിന്ന് ലഭിച്ചത്.

ബിജു പ്രഭാകർ സി.എം.ഡി ആയശേഷം ചെയിൻ സർവീസ് ചുമതല സോണൽ ഓഫീസിൽ നിന്നു മാറ്റി ഇ.ഡി.യ്ക്ക് നൽകിയതോടെയാണ് പല സർവീസുകളും അവതാളത്തിലായത്.

# പൊളിച്ചടുക്കിയ വിധം

 ചെയിൻ സർവീസ് ബസുകളുടെ ഷെഡ്യൂളും സമയവും പുന:ക്രമീകരിച്ചു

 ഡബിൾ ഡ്യൂട്ടി മാറ്റി സിംഗിൾ ഡ്യൂട്ടിയാക്കി

 പല ട്രിപ്പുകളുടെയും സമയം സ്വകാര്യ ബസുകളുടെ പിന്നിലാക്കി

 പീക്ക് ടൈമിൽ സർവീസുകൾ തമ്മിലുള്ള ഇടവേള കൂട്ടി

 ഇതോടെയാണ് സ്വകാര്യ, സമാന്തര സർവീസുകാർ ഇടിച്ചുകയറി

കഴിഞ്ഞ മാസം കൊല്ലത്തു ചേർന്ന ഡിപ്പോ, യൂണിറ്റ് അധികാരികളുടെ യോഗത്തിൽ കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസ് ഡബിൾ ഡ്യൂട്ടിയാക്കി പുനഃക്രമീകരിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ചീഫ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചില്ല. ഇത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ്

എസ്. ലാൽ

ബസ് പാസഞ്ചേഴ്‌സ് അസോ.