
കരുനാഗപ്പള്ളി: ആലുംകടവ് കയർ സഹകരണ സംഘം മുൻ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മൂന്നാംമൂട് ശാഖ മുൻ വൈസ് പ്രസിഡന്റുമായിരുന്ന മരുതൂർകുളങ്ങര വടക്ക് കുറശേരിൽ കെ. ഭാർഗവൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുറയിൽകുന്ന് അപ്പക്കുന്നേൽ കുടുംബാംഗം പരേതയായ ഇന്ദിര. മക്കൾ: ബി. ഷിബു (റിട്ട. എയർഫോഴ്സ്), ഐ. ബീനാറാണി, ബി. ബിജു (ബിജു സൈക്കിൾ മാർട്ട് മൂന്നാംമൂട്). മരുമക്കൾ: പി. ദീപ, കെ. രാജു (റിട്ട. അസി. എൻജിനിയർ), ശ്രീലേഖ (മോളി). സഞ്ചയനം ജൂലായ് 4ന് രാവിലെ 7ന്.