 
എഴുകോൺ : റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് മണ്ണൊലിച്ചുണ്ടായ വിടവ് അപകടക്കെണിയാകുന്നു. ദേശീയ പാതയ്ക്കും പ്രവേശന കവാടത്തിനും ഇടയിൽ ചെറിയ കിടങ്ങ് രൂപപ്പെട്ട നിലയിലാണ്. ഇത് മൂലം സ്റ്റേഷനിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് ദുഷ്ക്കരമായി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും തിരക്കേറിയ സമയത്ത് ദേശീയ പാതയിലും സ്റ്റേഷൻ റോഡിലും ഗതാഗത കുരുക്കിനും ഇതിടയാക്കുന്നുണ്ട്. പ്രവേശന കവാടത്തിൽ നിന്ന് സ്റ്റേഷനിലേക്ക് കോൺക്രീറ്റ് റോഡുണ്ട്. ഈ റോഡിനെ ദേശീയ പാതയുമായി ബന്ധിപ്പിച്ച് കോൺക്രീറ്റ് ചെയ്തിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ ദു:സ്ഥിതിക്ക് കാരണം.