 
കൊല്ലം: മുതിർന്ന പൗരൻമാരുടേതുൾപ്പെടെ രോഗീ പരിചരണത്തിൽ മാതൃക സൃഷ്ടിച്ച്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തല ഉയർത്തി നിൽക്കുന്ന കൊല്ലം ഉപാസന ആശുപത്രിക്ക് ഐ.എം.എ കേരള ഘടകത്തിന്റെ എയ്ജ് ഫ്രണ്ട്ലി ഹെൽത്ത്കെയർ ഇനിഷ്യേറ്റീവ് അംഗീകാരം.
ആശുപത്രിയിൽ നടന്ന UMEx 2022ന്റെ ഉദ്ഘാടന ചടങ്ങിൽ ഐ.എം.എ സംസ്ഥാന ട്രഷറർ ഡോ. സിനി പ്രിയദർശിനി ഉപാസന ഹോസ്പിറ്റൽ ആർ.പി ഗ്രൂപ്പ് ഹെൽത്ത്കെയർ ഡയറക്ടർ ആൻഡ് സി.ഒ.ഒ ഡോ. മനോജ് കുമാറിന് പുരസ്കാരം കൈമാറി.
മുതിർന്ന പൗരന്മാർക്കുളള മികച്ച സേവനം, നൂട്രീഷണൽ ഗൈഡൻസ്, അവരുടെ ബുദ്ധിമുട്ടുകൾക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള പരിചരണം, പ്രായമായവരെക്കുറിച്ചുള്ള വിശിഷ്ട കാഴ്ചപ്പാടുകൾ എന്നിവയ്ക്ക് ഉപാസന ആശുപത്രി പ്രാധാന്യം കല്പിക്കുന്നു. പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇവരുടെ വ്യക്തിഗത ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒരു സ്‌പെഷ്യലിസ്റ്റിന്റെ ലഭ്യത ഉറപ്പാക്കിയാണ് ചികിത്സ നിർണയിക്കുന്നത്.