mayyanad-
മയ്യനാട് എൽ.ആർ.സി യിൽ കാക്കൂട്ടുമൂല ഗവ.യു.പി.സ്കൂളിലെ കുട്ടികൾ സന്ദർശനത്തിനെത്തിയപ്പോൾ. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു സമീപം

മയ്യനാട്: വായന പക്ഷാചരണത്തിന്റെ ഭാഗമായി മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ കാക്കോട്ടുമൂല ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശനം നടത്തി. കുട്ടികൾക്ക് ഗ്രന്ഥശാലയുടെ ചരിത്രവും പ്രാധാന്യവും പ്രവർത്തനങ്ങളും വിവരിച്ചു നൽകി. തുടർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു, സെക്രട്ടറി എസ്.സുബിൻ, ജോയിന്റ് സെക്രട്ടറി വി.സിന്ധു, അദ്ധ്യാപകൻ മനോജ്, എസ്.എം.സി ചെയർമാൻ അജയകുമാർ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻമാരായ വി.ചന്ദ്രൻ, എസ്.സുജിത, കവിരാജ്, അദ്ധ്യാപകർ, എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.