
ഓയൂർ: വെളിയം നെടുമൺകാവ് റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വെളിയം മൃഗാശുപത്രി ജംഗ്ഷനിൽ റോഡുവിള പുത്തൻവീട്ടിൽ ദിലീപ് കുമാർ - ഉഷാദേവി ദമ്പതിമാരുടെ മകൻ ദിജേഷാണ് (33) മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടോടെ നെടുമൺകാവ് റോഡിൽ മേലേപ്പുര മുക്കിന് സമീപമായിരുന്നു അപകടം. മതിലിൽ ഇടിച്ച് തെറിച്ചുവീണ ദിജേഷ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരി: ദിജ.