 
കുന്നിക്കോട് : വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന എ.ഐ.എസ്.എഫ് നിറവ് 2022 കാമ്പയിന്റെ കുന്നിക്കോട് മണ്ഡല തല ഉദ്ഘാടനം നടന്നു. സംസ്ഥാന പ്രസിഡന്റ് ആർ.എസ്.രാഹുൽ രാജ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇർഷാദ് വെള്ളാവിൽ അദ്ധ്യക്ഷനായി. ചടങ്ങിൽ എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജോബിൻ ജേക്കബ് എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മണ്ഡലം സെക്രട്ടറി എസ്.സുജിത് കുമാർ സ്വാഗതവും കമ്മിറ്റിയംഗം അക്ഷയ് നന്ദിയും പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ഡി.മോഹൻകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ്, ചന്ദ്രകുമാർ, അഭി ശശിധരൻ, അനു അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.