കൊല്ലം: കാഞ്ഞവെളി തൃക്കരുവ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികം ക്ഷേത്രം തുറവൂർ ഉണ്ണിക്കൃഷ്ണന്റെയും മേൽശാന്തി തൃക്കരുവ സുകുമാരന്റെയും നിത്യശാന്തി സുനിൽ കുമാറിന്റെയും മുഖ്യകാർമ്മികത്വത്തിൽ നാളെ നടക്കും. രാവിലെ 5ന് നിർമ്മാല്യം, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8ന് കൂട്ട മൃത്യുഞ്ജയ ഹോമം, 9ന് കലശപൂജ, 12ന് അന്നദാനം, വൈകിട്ട് 6.45ന് ദീപാരാധന, 7.15ന് അത്താഴപൂജ.