 
കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഗജ മുത്തച്ഛൻ കൊട്ടാരക്കര കൃഷ്ണൻകുട്ടിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. 12 വർഷം പിന്നിടുന്ന പ്രതിമയുടെ ശിൽപ്പി അനിൽകുമാറിനെ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേശ് ശിൽപ്പം നൽകി ആദരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് ആർ.ഷാജിശർമ്മ അദ്ധ്യക്ഷനായി. യോഗത്തിൽ കൗൺസിലർമാരായ അരുൺ, സബിത ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഗോപൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മനു പടിഞ്ഞാറ്റിൻകര, ദേവസ്വം എസ്.ജി.ഒ രവി, ഉപദേശക സമിതി പ്രസിഡന്റ് അനിൽ, അജിത്, അനിൽ കണ്ണങ്കര എന്നിവർ സംസാരിച്ചു. കൊട്ടാരക്കര കൃഷ്ണൻകുട്ടിയുടെ പ്രതിമ നേർച്ചയായി സമർപ്പിച്ച ഹരികുമാറിന്റെ നേതൃത്വത്തിൽ ഗജമുത്തച്ഛൻ കൊട്ടാരക്കര കൃഷ്ണൻകുട്ടി സ്മാരക സമിതിയും രൂപീകരിച്ചു.