
കൊല്ലം: കുണ്ടറയിൽ തടി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കുണ്ടറ വെള്ളിമൺ നെടുവിള പുത്തൻ വീട്ടിൽ പ്രഭാകരൻ - ഷെറിൻ ദമ്പതികളുടെ മകൻ എബിൻ പ്രഭാകരനാണ് (22) മരിച്ചത്. തിങ്കളാഴ്ച രാത്രി 1ന് വെള്ളിമൺ സ്റ്റാർച്ച് ജംഗ്ഷനിലായിരുന്നു അപകടം. കുണ്ടറയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന എബിന്റെ ബൈക്ക് മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പിന്നിലുണ്ടായിരുന്ന കാറിൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അഖിൽ പ്രഭാകരൻ.