ചവറ : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ചവറ കെ.സ്.ഇ.ബി ഓഫീസിലേക്ക് ആർ. വൈ.എഫ് മാർച്ചും ഉപരോധവും നടത്തി. സമരം ആർ.വൈ.എഫ് സംസ്ഥാന സമിതിയംഗം ആർ. വൈശാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിയാദ് കോയിവിള അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി മനോജ് പന്തവിള, സംസ്ഥാന സമിതിയംഗം നവീൻ നീണ്ടകര, ഡി.സുനിൽകുമാർ , ഉണ്ണി കുമ്പഴ, നിഥിൻ രാജ്,നജി വടക്കും തല എന്നിവർ സംസാരിച്ചു. ജോസി നീണ്ടക്കര അശ്വിൻ കരിലേഴ് ത്ത്, ഷെഹിൻ കുറ്റിവട്ടം ,വിൻസി , നിയാസ്,ജിജോ, സാജൻ എന്നിവർ നേതൃത്വം നൽകി.