photo
കാറ്റിലും മഴയിലും തകർന്ന നെടുവത്തൂർ പിണറ്റിൻമൂട് കൊതുമ്പിൽ തെക്കേക്കര അമ്പാടിയിൽ രാജേന്ദ്രന്റെ വീട്

കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ പിണറ്റിൻ മൂട് വാർഡിൽ കൊതുമ്പിൽ തെക്കേക്കര അമ്പാടിയിൽ രാജേന്ദ്രന്റെ വീടാണ് തകർന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഷീറ്റു മേഞ്ഞ വീടിന്റെ മേൽക്കൂര പറന്ന് തകർന്നുവീണു. ഭിത്തികൾക്കും നാശമുണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമയും അംഗങ്ങളും വീട് സന്ദർശിച്ചു.