കൊല്ലം: കോച്ചിംഗ് സെന്ററിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. മയ്യനാട് ആലുംമുട് ഐക്യരഴികം വീട്ടിൽ സുനിൽ ബാബുവിന്റെ മകൾ എസ്.ആരതിയാണ് (17) മരിച്ചത്. എസ്.എൻ കോളേജിന് സമീപം ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു. തലവേദനയ്ക്ക് ചികിത്സയിലായിരുന്നതായി പറയുന്നു. രാവിലെ ക്ളാസിൽ എത്തുമ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ക്ളാസിൽ കുഴഞ്ഞുവീണ ആരതിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്. സുജിത. സഹോദരി: എസ്. ആര്യ.