 
ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെയും ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ കൊട്ടാരക്കര എ.കെ.വൈ.സിയുടെയും നേതൃത്വത്തിൽ ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടാൻ സ്വാഗതം പറഞ്ഞു. ഐ. എസ്. എ ഡയറക്ടർ കെ. ആർ. ഉല്ലാസ് വിഷയം അവതരിപ്പിച്ചു.വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ ശ്രീരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.സജിത. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഐ.ഷാനവാസ്, ഗുരുകുലം രാജേഷ്, പ്രീതാകുമാരി, ആർ.രജനി, ആർ.കെ.പ്രസന്നകുമാരി, നെസിമാ ബീവി, പ്രകാശിനി, ശ്രീലത രഘു, ജി.മുരളീധരൻ പിള്ള.ജി,കുടുംബശ്രീ ചെയർപേഴ്സൺ പി.ജയശ്രീ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.വിജി തുടങ്ങിയവർ സംസാരിച്ചു. കോഡിനേറ്റർ ഷഹനമോൾ നന്ദി പറഞ്ഞു.