photo

കൊട്ടാരക്കര: മകളുടെ സംസ്കാര ചടങ്ങുകൾക്കിടയിൽ അമ്മ കുഴ‌ഞ്ഞുവീണ് മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ ഭൂതക്കുഴി അശ്വതി ഭവനിൽ മോഹനന്റെ ഭാര്യ ഗീതയും (48), മകൾ അശ്വതിയുമാണ് (27) മരിച്ചത്.

രോഗബാധിതയായിരുന്ന അശ്വതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ തിങ്കളാഴ്ച മരിച്ചു. ഇന്നലെ രാവിലെ 11ന് സംസ്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെയാണ് കശുഅണ്ടി തൊഴിലാളിയായ ഗീതയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതും അല്പ സമയത്തിനകം മരണപ്പെട്ടതും. മോഹനന്റെ ഇളയ മകൻ അരുൺ പത്താം വയസിൽ സമീപത്തെ പാറക്കുളത്തിൽ വീണ് മരിച്ചിരുന്നു. ഗീതയുടെ മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു.