photo
സ്റ്റാർ സിംഗർ വിജയി ഋതു കൃഷ്ണനെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണനും എഴിപ്പുറം വാർഡ് മെമ്പർ മുരളീധരനും ചേർന്ന് ആദരി​ക്കുന്നു

പാരിപ്പള്ളി: സ്റ്റാർ സിംഗർ വിജയി ഋതു കൃഷ്ണനെയും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളേയും എഴിപ്പുറം വൃന്ദാവൻ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത പ്രതിഷ്ഠാൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എഴിപ്പുറം വാർഡ് അംഗം മുരളീധരൻ, സേവാഭാരതി കല്ലുവാതുക്കൽ യൂണിറ്റ് സെക്രട്ടറി ലിജു മോഹനൻ എന്നിവർ സംസാരി​ച്ചു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ മുകേഷ് സ്വാഗതവും വൃന്ദാവൻ ബാലഗോകുലം എഴിപ്പുറം അദ്ധ്യക്ഷ സാന്ദ്ര സജീവ് നന്ദി​യും പറഞ്ഞു.