 
ചവറ: കോവിൽത്തോട്ടം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ജ്യോതിർഗമയ വിദ്യാഭ്യാസ പഠന സഹായ പദ്ധതി കോവിൽത്തോട്ടം സെന്റ് ലിഗോറിസ് എൽ. പി സ്ക്കൂളിൽ ഡോ. സുജിത്ത് വിജയൻ പിള്ള എം. എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജോസ് ബെൻ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് ലഭിച്ച സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കർമ്മലറാണി ട്രെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ റവ.ഡോ.ജോസഫ് ജോണിനെ ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, പഠനോപകരങ്ങൾ, സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. റവ.ഡോ.ജോസഫ് ജോൺ മുഖ്യ പ്രഭാഷണവും ഇടവക വികാരി ഫാ.മിൽട്ടൺ ജോർജ്ജ് അനുഗ്രഹ പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ്കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ആൻസി ജോർജ്ജ്, അസോസിയേഷൻ രക്ഷാധികാരി യോഹന്നാൻ ആന്റണി, ഫെഡറൽ ബാങ്ക് മാനേജർ എസ്. ശിവപ്രസാദ്, ഹെഡ്മാസ്റ്റർ സജു ഹെൻട്രി, ഇടവക കൈക്കാരൻ ജയിംസ് വിൻസന്റ്, പി .ടി. എ പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ, അസോസിയേഷൻ ഭാരവാഹികളായ ടൈറ്റസ് സ്റ്റീഫൻ, സ്റ്റാൻലി സ്റ്റീഫൻ, പീറ്റർ മച്ചാഡോ എന്നിവർ സംസാരിച്ചു.