
കൊല്ലം: സൂക്ഷ്മ ചെറുകിട സംരംഭകർക്കായി കേരള സ്മാൾ എന്റർപ്രിണേഴ്‌സ് കൗൺസിൽ (കെ.എസ്.ഇ.സി) കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ ജൂലായ് 5ന് രാവിലെ 9.30 മുതൽ സൗജന്യ ശില്പശാല നടത്തും. കെ.എസ്.ഇ.സി സംസ്ഥാന പ്രസിഡന്റ് കാവിൽ പി.മാധവൻ ഉദ്‌ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ട്രഡീഷണൽ ഇൻഡസ്ട്രീസ് വർക്കിംഗ് ഗ്രൂപ്പ് അംഗം സി.പി. അബ്ദുൾ അസീസ് ക്ലാസ് നയിക്കും. രജിസ്ട്രേഷനായി ഫോൺ: 9447023851.
പത്രസമ്മേളനത്തിൽ കെ.എസ്.ഇ.സി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അസീസ് അവേലം, ജില്ലാ പ്രസിഡന്റ് വടക്കേവിള ശശി, സെക്രട്ടറി ഒ.ബി.രാജേഷ്, കോ ഓർഡിനേറ്റർ എസ്.ലീലാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.