കൊല്ലം: മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെ അധികരിച്ചു കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ കാവ്യകൗമുദി നടത്തിയ സാഹിത്യ സമ്മേളനം അദ്ധ്യാപകനും കവിയുമായ ജി.കെ.പനക്കുളങ്ങര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ മാമ്പള്ളി ജി.ആർ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജയപ്രകാശ് വടശ്ശേരിക്കര, കുരീപ്പുഴ രാജേന്ദ്രൻ, മയ്യനാട് അജയകുമാർ, മുട്ടറ വി.കൃഷ്ണൻകുട്ടി, ജയൻ മോഹൻ, പുഷ്പരാജൻ എന്നിവർ സംസാരിച്ചു. സി.എസ്. ഗീത, ജയന്തി മോഹൻ, രാധാമണി, എസ്. ശ്രീകുമാരി, എം. ഷൗക്കത്തലി തുടങ്ങിയവർ കവിതകൾ ആലപിച്ചു.