കൊല്ലം: മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികാഘോഷം വാളത്തുഗൽ വെൺപാലക്കര ശാരദ വിലാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല ഹാളിൽ നടത്തി. കൊല്ലം ആശാൻ ഫൗണ്ടേഷൻ ചെയർമാൻ
അജിത് നീലികുളം പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ആർ. ഗംഗാദത്തൻ അദ്ധ്യക്ഷത വഹിച്ച. വായനശാല ഭരണസമിതിയംഗം പി.ആർ. രാജീവൻ സ്വാഗതവും ലൈബ്രേറിയൻ എം.എസ്. അർഷാദ് നന്ദിയും പറഞ്ഞു.