കൊല്ലം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ ക്ളാസെടുത്തു. ഹെഡ്മിസ്ട്രസ് എച്ച്.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ മനോജ്, ശാസ്ത്രരംഗം കൺവീനർ ബീന, സജി, പ്രീജ, സുനില, എസ്.ആർ.ജി കൺവീനർ ദീപ്തി എന്നിവർ സംസാരിച്ചു.