
മൺറോത്തുരുത്ത്: നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. പട്ടംതുരുത്ത് സന്യാ നിവാസിൽ സത്യദേവനാണ് (മണിയൻ മേസ്തിരി, 67) മരിച്ചത്. കഴിഞ്ഞ 8നായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: സന്യ, ധന്യ. മരുമക്കൾ: സുനിൽ കുമാർ, ശ്രീജിത്ത്.