
അഞ്ചൽ: ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ (ഐ.എഫ്.എസ്) അഞ്ചൽ സ്വദേശി ജോജിൻ എബ്രഹാമിന് തിളക്കമാർന്ന വിജയം. അഖിലേന്ത്യാതലത്തിൽ ഏഴാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കുമാണ് നേടിയത്. അഞ്ചൽ അഗസ്ത്യക്കോട് പീസ് കോട്ടേജിൽ ജോർജ് കുട്ടി ലൂക്കോസിന്റെയും ലാജി ജോർജിന്റെയും മകനാണ്. അഞ്ചൽ ശബരിഗിരി സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി അമർ ജ്യോതി എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പഠനം പൂർത്തിയാക്കിയ ജോജിൻ മൂന്നുവർഷം ഐ.ടി രംഗത്തും ജോലി നോക്കിയിരുന്നു. സിവിൽ സർവീസ് മോഹം മനസിലുദിച്ചതോടെ ജോലി ഉപേക്ഷിച്ച് പരിശീലനത്തിന് പോവുകയായിരുന്നു.