
കൊല്ലം: പനയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് നിന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയെന്ന സി.പി.എം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. രാജ്യത്ത് ബി.ജെ.പിക്കെതിരെയുള്ള ഏക ബദൽ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. കോൺഗ്രസ് ഒറ്റയ്ക്കാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസ് അംഗങ്ങൾക്ക് ഡി.സി.സി വിപ്പും നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ നടക്കുന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരെ ശക്തമായ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.