oomman-c-88

എഴുകോൺ: ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥനും ഒളിമ്പ്യൻ ടി.സി. യോഹന്നാന്റെ ജ്യേഷ്ഠസഹോദരനുമായ മാറനാട് തടത്തിവിള വീട്ടിൽ (ഹിൽവ്യൂ കോട്ടേജ്) സി. ഉമ്മൻ (പാപ്പച്ചൻ, 88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ഉമ്മൻ. മക്കൾ: പ്രേംസാഗർ (ഓഫീസർ, ഭിലായ് സ്റ്റീൽ പ്ലാന്റ്), ബെന്നി ഉമ്മൻ (അബുദാബി), റോഷൻ സാജൻ (യു.കെ). മരുമക്കൾ: ഷീല സാഗർ (ഭിലായ് സ്റ്റീൽ പ്ലാന്റ്), മിനി ബെന്നി (അബുദാബി), പരേതനായ സാജൻ ജോർജ്.