photo
കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റുകൂടിയായ സതീഷ് സത്യപാലനും വൈസ് പ്രസിഡന്റ് പി.കെ.സോമരാജനും ഭരണസമിതി അംഗങ്ങൾക്കും വരണാധികാരിക്കുമൊപ്പം

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. കൊട്ടാരക്കര അസി.രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ ബാബുമോൻ വരണാധികാരിയായിരുന്നു. ഭരണസമിതിയിലേക്ക് സതീഷ് സത്യപാലൻ(പ്രസിഡന്റ്), പി.കെ.സോമരാജൻ(വൈസ് പ്രസിഡന്റ്), അഡ്വ.എൻ.രവീന്ദ്രൻ, എം.എസ്.ശ്രീകുമാർ, പ്രേംരാജ്, ആർ.വി.ഹരിലാൽ, ശ്യാമ നടരാജൻ,എം.കെ.വിജയമ്മ, സബീന സുന്ദരേശൻ എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതായി സെക്രട്ടറി ജി.ആത്മജ അറിയിച്ചു.