കൊട്ടാരക്കര: ജീവകാരുണ്യ പരിസ്ഥിതി സാമൂഹ്യ സംഘടനകളുടെ കൂട്ടായ്മയായ അക്കോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ജീവകാരുണ്യ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അനിൽ ആഴാവീടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന രക്ഷാധികാരി അബ്ബാ മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷെമീർ ഹരിപ്പാട്, ജില്ലാ സെക്രട്ടറി സന്തോഷ് തൊടിയൂർ, നേതാജി ആർ.രവീന്ദ്രൻപിള്ള, കോട്ടാത്തല ശ്രീകുമാർ, ഉത്രാടം സുരേഷ്, എസ്.അനിൽ കുമാർ, നിഹാസ് പാനൂർ, രാധാകൃഷ്ണപിള്ള, വെട്ടിക്കവല ചന്ദ്രമോഹനൻ, ജി.രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. അക്കോക്കിന്റെ വകയായി സായന്തനത്തിന് വീൽച്ചെയർ കൈമാറി.