sn-
ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നമ്മുടെ കാമ്പസ്, ഹരിത കാമ്പസ് കർമ്മ പദ്ധതി ചാത്തന്നൂർ അഗ്രിക്കൾച്ചറൽ ഡയറക്ടർ ഷിബു കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നമ്മുടെ കാമ്പസ്, ഹരിത കാമ്പസ് കർമ്മ പരിപാടിക്ക് തുടക്കമായി.

ചാത്തന്നൂർ അഗ്രിക്കൾച്ചറൽ ഡയറക്ടർ ഷിബു കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.എസ്. കാവ്യ ക്ളാസെടുത്തു. നവ കേരള മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേച്ചർ ആൻഡ് അഗ്രിക്കൾച്ചർ ക്ലബ്ബ്, എൻ.സി.സി, എൻ.എസ്.എസ്, സ്റ്റാഫ് ക്ലബ്, ജീവനക്കാരുടെ വിവിധ സംഘടനകൾ, പൂർവ വിദ്യാർത്ഥികൾ, പൂർവ അദ്ധ്യാപക അനദ്ധ്യാപകർ എന്നിവർ ചേർന്ന് കോളേജിൽ മാലിന്യനിർമാർജനം, കൃഷി, ഫലവൃക്ഷത്തോട്ടം, പച്ചത്തുരുത്ത്, പ്ലാസ്റ്റിക് നിർമാർജനം, കിണർ റീചാർജിംഗ് എന്നിവ നടത്തുണ്ട്.