photo
വിനോദ്

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഇടമൺ മുകളുവിള വീട്ടിൽ വിനോദിനെയാണ് (39) റൂറൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.