1-
നജീർ

കൊല്ലം: പാരിപ്പള്ളി മുക്കടയിൽ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന സ്ത്രീയെ ഉപദ്രവിച്ചയാളെ പാരിപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തു. പാരിപ്പള്ളി എഴിപ്പുറം നജീർ മൻസിലിൽ നജീർ (46) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 10 ഓടെ മദ്യലഹരിയിൽ എത്തിയ ഇയാൾ ഇവിടെ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും സ്ത്രീയുടെ വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽ ജബാർ, എസ്.ഐമാരായ സുരേഷ്‌കുമാർ, രാജേഷ്, സി.പി.ഒമാരായ ബിജു, സുഭാഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്.