കൊട്ടാരക്കര: വെട്ടിക്കവല ദേശസേവാസമിതി വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം വെട്ടിക്കവല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. പാട്ടും വരയും പറച്ചിലും എന്ന പേരിൽ നടന്ന പരിപാടി ചിത്രകാരൻ ബിനു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം എം.ബാലചന്ദ്രൻ, വായനശാല പ്രസിഡന്റ് എം.ശ്രീകുമാർ, ജോർജ്ജ് ജേക്കബ്, എസ്.ഗിരീഷ് കുമാർ,റജീന,ലൈല,പി.കെ. രാമചന്ദ്രൻ, ടി.ദാസ്,വി.എസ്. അജിത്ത്, ബിനോയ്‌ കെ. മിഥില എന്നിവർ സംസാരിച്ചു.