photo
ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ജനകീയ വിചാരണ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: സ്വർണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നവശ്യപ്പെട്ട് ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സിവിൽ സ്റ്റേഷന് മുന്നിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ, ചന്ദ്രമോഹൻ, രഞ്ജിത് വിശ്വനാഥ് എന്നിവർ സംസാരിച്ചു.