കൊല്ലം: കേരളാ മണ്ണാൻ സഭ ജില്ലാ വാർഷികവും തിരഞ്ഞെടുപ്പും ശക്തികുളങ്ങര എൻ.എസ്.എസ് കരയോഗം ഹാളിൽ ജില്ലാ പ്രസിഡന്റ് കലേശൻ കെ.തഴുത്തലയുടെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.കെ.സോമൻ യോഗം ഉദ്‌ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അശോകൻ, ജോ.സെക്രട്ടറി പി.ജയരാജ്, താലൂക്ക് പ്രസിഡന്റ് ആർ.രാജേഷ്, ജില്ലാ വനിതാ സെക്രട്ടറി ഗിരിജ കുമാർ, താലൂക്ക് സെക്രട്ടറി മീന എന്നിവർ സംസാരിച്ചു.
സഭാ മുൻ രക്ഷാധികാരി ശിവദാസനെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പുതിയ ഭാരവാഹികളായി കുലേശൻ കെ.തഴുത്തല (പ്രസിഡന്റ്), ഗോപാലകൃഷ്ണൻ പട്ടാഴി (വൈസ് പ്രസിഡന്റ്), പി.ജയരാജ് (സെക്രട്ടറി), മധുസൂദനൻ (ജോ. സെക്രട്ടറി), സുഗതൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.