
പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജയ ജ്യോതി വി.എച്ച്.എസ്.എസിൽ നടന്നു. കുന്നത്തൂർ എം.എൽ. എ കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. പോരുവഴി പഞ്ചായത്ത് കൃഷി ഓഫീസർ മോളു ടി. ലാൽസൺ സ്വാഗതം പറഞ്ഞു. സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറാ ബീവി മുതിർന്ന കർഷകരെ ആദരിച്ചു. ശാസ്താംകോട്ട കൃഷി അസി.ഡയറക്ടർ പുഷ്പ ജോസഫ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷീജ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹനൻ പിളള, ശ്രീതാ സുനിൽ ,തുളസിധരൻ പിള്ള , പ്രസന്ന, രാജേഷ് വരവിള, പി.കെ.രവി , ആർ.രാജേഷ്, ശാന്ത, വിനു ഐ നായർ , സ്മിത, നിഖിൽ മനോഹർ, ശ്രീജി, നസിയത്ത് ഷിഹാബ്, അൻസി നസീർ, പ്രിയ സത്യൻ, ജയ ജ്യോതി വി.എച്ച്.എസ്.എസിലെ മാനേജർ ജി.ജ്യോതികുമാർ, സി.ഡി.എസ് ചെയർ പേഴ്സൺ പുഷ്പലത എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് എസ്.ജിനീഷ്കുമാർ നന്ദി പറഞ്ഞു.