photo-
വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന്റെ കുറുകെ വീണ മരം ഫയർഫോഴ്സ് സംഘം മുറിച്ചുമാറ്റുന്നു

പോരുവഴി : ഇടക്കാട് പാലത്തിൻകടവ് പാലത്തിന് സമീപം വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന്റെ കുറുകെ വീണ മരങ്ങൾ ശാസ്താംകോട്ടയിലെ അഗ്നിശമനസേന എത്തി മുറിച്ചുമാറ്റി, ഗതാഗതം സുഗമമാക്കി.

തോമസ് സ്റ്റീഫൻ, പ്രസന്നൻ പിള്ള എന്നിവരുടെ ഉടമസ്ഥതയിലുള്ള മരങ്ങളാണ് വൈദ്യുതി പോസ്റ്റിലേക്ക് വീണത്. ഇതോടെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിനുവിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, മനോജ്,വിജേഷ്, രാജേഷ് , ഡ്രൈവർ ഹരിലാൽ, ഹരിപ്രസാദ്, ഹോംഗാർഡ് പ്രതീഷ് എന്നിവർ ചേർന്നാണ് തടസം നീക്കം നീക്കിയത്.