roy-baby-53

പുത്തൂർ: ബൈക്ക് അപകടത്തിൽ ചികിത്സയിലിരിക്കെ വ്യാപാരി മരിച്ചു. പുത്തൂർ വേലിയിൽ സ്റ്റോഴ്‌സ് ഉടമ പുത്തൂർ പീടികയിലഴികത്ത് റോജൻ വില്ലയിൽ (വേലിയിൽ) റോയി ബേബിയാണ് (53) മരിച്ചത്. കഴിഞ്ഞ മാസം 28ന് രാവിലെ 11ന് മാറനാട് റോഡിൽ വഴുതാനത്ത് ജംഗ്ഷനിലായിരുന്നു അപകടം. പൊടിപ്പ് മില്ലിൽ പോയി ബൈക്കിൽ തിരികെ വരവേ റോഡിന് കുറുകേ ചാടിയ തെരുവുനായയെ ഇടിച്ചാണ് മറിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: മോളമ്മ റോയി. മക്കൾ: റോജൻ.ബി. റോയി, റിയ റോയി. സംസ്‌കാരം ജൂലായ് 2ന് രാവിലെ 11ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ.