
കൊട്ടിയം: ദേശീയ യോഗ ഒളിമ്പ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച എസ്.ജെ.അഭിന നയിച്ച ടീമിന് സ്വർണമെഡൽ. കേരളം ആദ്യമായാണ് നേട്ടം കൈവരിക്കുന്നത്. എൻ.സി.ഇ.ആർ.ടി ഡൽഹിയിൽ നടത്തിയ മത്സരത്തിലാണ് കൊല്ലം സ്വദേശി അഭിനയുടെ ടീം വിജയിച്ചത്. വെൺപാലക്കര ശാരദ വിലാസിനി വായനശാലയിലെ ആദിത്യ യോഗ ക്ലബിലാണ് അബിന പരിശീലനം നടത്തുന്നത്. കൊല്ലം വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആദിത്യ ബിജുവാണ് പരിശീലക. തട്ടാമല വെൺപാലക്കര വയലിൽ പുത്തൻവീട്ടിൽ സുകുവിന്റെയും ജിഷയുടെയും മകളാണ്.