കൊല്ലം: കിൻഫ്രാ ഇൻവസ്റ്റേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.ഷഹിർഷ (യുനിഗ്രീൻ ഫുഡ്സ് ഇന്ത്യ, പ്രസിഡന്റ്), മധു (മധൂസ് അഡ്വേർട്ടൈസിംഗ്, വൈസ് പ്രസിഡന്റ്), കെ. മനോജ് (ക്വാളിറ്റി മെറ്റൽ ഇൻഡസ്ട്രീസ്, സെക്രട്ടറി), നിസാമുദ്ദീൻ (പാത്തൂസ് അപ്പാരൽസ്, ജോ.സെക്രട്ടറി), അൻവർ ഹുസൈൻ (ബേക്കേഴ്സ് ട്രീറ്റ്, ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. പ്രസിഡന്റ് ഷഹിർഷ അദ്ധ്യക്ഷനായി. അൻവർ ഹുസൈൻ സ്വാതവും മധു നന്ദിയും പറഞ്ഞു. നിസാമുദ്ദീൻ, പ്രവീൺ എന്നിവർ സംസാരിച്ചു.