phot
ഐക്കരക്കോണം ശാഖയിലെ വാർഷിക പൊതുയോഗം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർയൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 315ാംനമ്പർ ഐക്കരക്കോണം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസി‌ഡന്റ് എസ്.സുബിരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻറ് എ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു,യൂണിയൻ കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖ സെക്രട്ടറി വി.സുനിൽദത്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്.മധുസൂദനൻ(പ്രസിഡന്റ്), പി.എൻ.സാബു(വൈസ് പ്രസിഡന്റ്), എസ്.വി.ദീപ്കുമാർ(സെക്രട്ടറി),ബി.ചന്ദ്രബാബു(യൂണിയൻ പ്രതിനിധി) എന്നിവരെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി എസ്.എസ്.സാബു, എം.എസ്.പ്രദീപ് കുമാർ, പി.ബിജു,എസ്.ശ്യാംരാജ്,എൻ.പ്രശാന്ത്,എസ്.ആരോമൽ, എൻ.കുട്ടപ്പൻ എന്നിവരെയും, വനിത സംഘം ശാഖ ഭാരവാഹികളായി അഞ്ജു സുനിൽ,(പ്രസിഡന്റ്),ശ്രീദേവി ടാഗോർ (വൈസ് പ്രസിഡന്റ്),പ്രസന്നകുമാരി (സെക്രട്ടറി), ഷീലമധുസൂദനൻ

(യൂണിയൻ പ്രതിനിധി)​ എന്നിവരെയും തിരഞ്ഞെടുത്തു.