bullet

കൊല്ലം: റോയൽ എൻഫീൽഡ് യൂസേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കമ്പനിയുടെ സഹകരണത്തോടെ “ഒരു മരം നടൂ... ഒരായിരം പക്ഷികൾക്ക് കൂടൊരുക്കൂ​ - എന്ന സന്ദേശവുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ മോട്ടോർ സൈക്കിളിൽ യാത്ര സംഘടിപ്പിക്കുന്നു. 2ന് കൊല്ലം പോളയത്തോട് ജംഗ്ഷനിൽ നിന്ന് യാത്ര തുടങ്ങി ജമ്മുകാശ്മീരിലെ ലഡാക്കിലെത്തി ജൂലായ് അവസാനത്തോടെ കൊല്ലത്ത് തിരികെയെത്തുന്ന വിധമാണ് യാത്ര. 2ന് രാവിലെ 8ന് കൊല്ലം പോളയത്തോട് ജംഗ്ഷനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് സെക്രട്ടറി ബുള്ളറ്റ് മണി പത്രസമ്മേളനത്തിൽ അറിയിച്ചു.