കൊല്ലം: കനത്ത മഴയിൽ കുരി റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലേക്ക് മരം വീണു. ക്വയിലോൺ മെയിൽ 15 മിനിറ്റ് വൈകി. പാതയോട് ചേർന്നുനിന്ന മരം വൈദ്യതി ലൈനിലേക്കും പാതയിലേക്കും വീഴുകയായിരുന്നു. പെട്ടെന്ന് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.