കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ദീർഘകാലം കൊട്ടാരക്കര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായിരുന്ന കെ.എൻ.സത്യപാലൻറെ 21ാം ചരമ വാർഷികവും മതാതീതാത്മീയതയുടെ പ്രവാചകനായ സ്വാമി ശാശ്വതീകാനന്ദയുടെ 20-ാംഅനുസ്മരണവും 7ന് രാവിലെ 10ന് യൂണിയൻ മന്ദിരത്തിലുള്ള ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽ (കെ.എൻ.എസ്.നഗർ)മുൻ മന്ത്രി മുല്ലക്കര
രത്നാകരൻ ഉദ്ഘാടനം ചെയ്തും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ നടരാജൻ അദ്ധ്യക്ഷനാകും. ശ്രീനാരായണ മെരിറ്റ് അവാർഡ് വിതരണവും ചികിത്സാ സഹായ വിതരണവും യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ നിർവ്വഹിക്കും. നിയുക്ത ബോർഡ് അംഗം ജി. വിശ്വംഭരൻ ആമുഖ പ്രഭാഷണം നടത്തും. യോഗം ബോർഡ് അംഗവും മുൻ യോഗം കൗൺസിലറുമായ അഡ്വ.പി.സജീവ് ബാബു, ബോർഡ് അംഗം അഡ്വ. എൻ. രവീന്ദ്രൻ, നിയുക്ത ബോർഡ് അംഗം അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിലർമാരായ കെ.ബി.സലിംകുമാർ, ഡോ.ബി.ബാഹുലേയൻ, ജെ.അംബുജാക്ഷൻ, കെ.രാധാകൃഷ്ണൻ,കെ,രമണൻ, ടി.വി.മോഹനൻ, എസ്. ബൈജു, കെ.ബാബു തുടങ്ങിയവർ അനുസ്മരണം നടത്തും. എസ്. സുദേവൻ, എൻ.നവരാജ്, ജി.ബൈജു, കെ.രാജു, എൻ.സുരേന്ദ്രൻ, എൻ. അനിൽകുമാർ, വി.ഹരൻകുമാർ, എം.ജയപ്രകാശ്, ജി.എം. അജയകുമാർ, സി.ശശിധരൻ, അനൂപ് കെ.രാജ്, സി.ആർ.പ്രശാന്ത്, ജെ.ഹേമലത, സബീന വാസുദേവൻ എന്നിവർ സംസാരിക്കും. യൂണിൻ സെക്രട്ടറി അഡ്വ.പി.അരുൾ സ്വാഗതവും യൂണിയൻ കൗൺസിലർ ആർ.വരദരാജൻ നന്ദിയും പറയും.